എക്കോ ഗോൾ - വേസ്റ്റ് ടു ആർട്ട്

‘സ്വച്ഛ് സർവ്വേക്ഷൻ 2025 - 2026’ ന്‍റെ ഭാഗമായി മഞ്ചേരി നഗരസഭ സീതിഹാജി ബസ് സ്റ്റാൻഡ് പരിസരത്ത് സ്ഥാപിച്ച  ‘എക്കോ ഗോൾ - വേസ്റ്റ് ടു ആർട്ട്’ മഞ്ചേരിക്ക് സമർപ്പിച്ചു. ബഹു. എം.എൽ.എ അഡ്വ.എം. റഹ്മത്തുള്ള ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൻ വല്ലാഞ്ചിറ അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. പാഴ് വസ്തുക്കൾ മനോഹരമായ കലാസൃഷ്ടികളാക്കി മാറ്റിക്കൊണ്ട് മാലിന്യനിർമ്മാർജ്ജനത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. നമ്മുടെ പരിസരങ്ങളിൽ ഉപേക്ഷിക്കപ്പെടുന്ന അജൈവ മാലിന്യങ്ങളെ സർഗ്ഗാത്മകമായി പുനരുപയോഗിക്കുക എന്ന ലക്ഷ്യത്തോടെയാണിത്. പ്ലാസ്റ്റിക്, ഇരുമ്പ് അവശിഷ്ടങ്ങൾ, പഴയ കുപ്പികൾ, ടയറുകൾ തുടങ്ങിയ പാഴ് വസ്തുക്കൾ ഉപയോഗിച്ച് ‘പന്ത് തട്ടുന്ന ഫുട്ബാൾ താര’ത്തെയാണ് നിർമിച്ചത്.  
നഗരസഭയുടെ വിവിധ വാർഡുകളിൽ നിന്നും ഹരിതകർമ്മ സേന ശേഖരിച്ച വസ്തുക്കളാണ് കലാരൂപങ്ങൾക്കായി പ്രധാനമായും ഉപയോഗിച്ചിരിക്കുന്നത്. നഗരസഭക്ക് വേണ്ടി ശിൽപ്പം നിർമിച്ച ഉണ്ണി ഉഗ്രപുരം, ശ്രീരാജ്  കുനിയിൽ എന്നിവർക്ക് നഗരസഭയുടെ സ്നേഹോപഹാരം കൈമാറി.

ecogaol01
മഞ്ചേരി നഗരസഭ ചെയര്‍പേഴ്സനായി അബ്ദുല്‍ മജീദും, വൈസ് ചെയര്‍പേഴ്‌സനായി അഡ്വ.ബീനാ ജോസഫും സത്യപ്രതിജ്ഞ ചെയ്തു.

 

മഞ്ചേരി നഗരസഭയുടെ പുതിയ ചെയര്‍പേഴ്‌സനായി വല്ലാഞ്ചിറ അബ്ദുല്‍ മജീദ് സത്യപ്രതിജ്ഞ ചെയ്തു. വരണാധികാരി മലപ്പുറം ഡി.ഡി.ഇ എ.എം റഫീഖ് സത്യവാചകം ചൊല്ലിക്കൊടുത്തു. കൗണ്‍സില്‍ യോഗത്തില്‍ നടന്ന ചെയര്‍പേഴ്‌ണ്‍ തെരഞ്ഞെടുപ്പില്‍ 53 അംഗങ്ങളില്‍ 36 അംഗങ്ങള്‍ യുഡിഎഫില്‍ നിന്നുള്ള വല്ലാഞ്ചിറ അബ്ദുല്‍ മജീദിന് വോട്ടു ചെയ്തു. എല്‍.ഡി.എഫ് ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ഥി നിസാറലി എന്ന കുട്ട്യാന് 16 വോട്ടുകളും ലഭിച്ചു. ബി.ജെ.പിയുടെ ഏക പ്രതിനിധി വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നു. യു.ഡി.എഫ് ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് മത്സരിച്ച വല്ലാഞ്ചിറ അബ്ദുല്‍ മജീദിനെ കെ.എം.ഹുസൈന്‍ നിര്‍ദ്ദേശിച്ചു. വി.പി.ഫിറോസ് പിന്താങ്ങി.

ഉച്ചക്ക് ശേഷം നടന്ന വൈസ് ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പില്‍ അഡ്വ.ബീനാ ജോസഫ് തെരഞ്ഞെടുക്കപ്പെട്ടു. 36 വോട്ട് യുഡിഎഫില്‍ നിന്നുള്ള അഡ്വ.ബീനാ ജോസഫിനും 16 വോട്ട് എല്‍.ഡി.എഫിലെ ശ്രീമതി ഫസ് ല ക്കും ലഭിച്ചു. വി.പി.ഫിറോസ് വൈസ് ചെയര്‍പേഴ്സണ്‍ സ്ഥാനാര്‍ത്ഥിയായി അഡ്വ.ബീനാ ജോസഫിനെ നിര്‍ദ്ദേശിച്ചു. കെ.എം.ഹുസൈന്‍ പിന്താങ്ങി. ചെയര്‍പേഴ്‌സണ്‍ വല്ലാഞ്ചിറ അബ്ദുല്‍ മജീദ് അഡ്വ.ബീനാ ജോസഫിന് സത്യവാചകം ചൊല്ലിക്കൊടുത്തു. 

Chairperson and Vice Chairperson
മഞ്ചേരി നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കൗൺസിലർമാർ സത്യപ്രതിജ്ഞ ചെയ്തു

മഞ്ചേരി നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട  കൗൺസിലർമാർ സത്യപ്രതിജ്ഞ ചെയ്തു.

നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട  കൗൺസിലർമാർ സത്യപ്രതിജ്ഞ ചെയ്തു. ചുള്ളക്കാട് സ്കൂൾ ഗ്രൗണ്ടിലായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. നിലവിലെ കൗൺസിലിലെ മുതിര്‍ന്ന  അംഗമായ  വി.കെ സുന്ദരൻ (വീമ്പൂർ വാർഡ്) ആദ്യം സത്യപ്രതിജ്ഞ ചെയ്തു. വരണാധികാരി പി.വി. റഫീഖ്  സത്യ വാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് വാർഡ് അടിസ്ഥാനത്തിൽ 52 കൗൺസിലർമാർ വേദിയിലെത്തി സത്യ പ്രതിജ്ഞ ചെയ്തു. ഇവർക്ക് മുതിർന്ന അംഗം സത്യവാചകം ചൊല്ലിക്കൊടുത്തു. ചടങ്ങിന് ശേഷം മുതിർന്ന അംഗത്തിൻ്റെ അധ്യക്ഷതയിൽ ആദ്യയോഗം ചേർന്നു.

മുനിസിപ്പൽ സെക്രട്ടറി വൈ.പി. മുഹമ്മദ് അഷ്റഫ്, മുനിസിപ്പൽ എൻജിനീയർ പി. നന്ദകുമാർ, സൂപ്രണ്ടുമാരായ  മുരളീധരൻ, കൃഷ്ണൻ മുണ്ടിയൻ തറക്കൽ, ക്ലീൻ സിറ്റി മാനേജർ ജെ.. എ. നുജൂം തുടങ്ങിയവർ നേതൃത്വം നൽകി.

council
മഞ്ചേരിയുടെ മുഖംമാറുന്നു.....

മഞ്ചേരി നഗരസഭയുടെ സ്വപ്ന പദ്ധതി അഹമ്മദ് കുരിക്കൾ സ്മാരക ബസ് ബേ കം ഷോപ്പിങ് കോംപ്ലക്സ് 2025 ഒക്ടോബർ 13 തിങ്കൾ വൈകീട്ട് 3.00 മണിക്ക് ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. മഞ്ചേരിയുടെ പ്രിയങ്കരനായ എം.എൽ.എ അഡ്വ.യു.എ. ലത്തീഫ് ചടങ്ങിൽ അധ്യക്ഷത വഹിക്കും.
ഉദ്ഘാടനത്തോടനുബന്ധിച്ച്  മുനിസിപ്പൽ ഓഫീസ് പരിസരത്ത് നിന്നും കരിമരുന്നിന്‍റെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ വർണാഭമായ വിളംബര ഘോഷയാത്രയും നടക്കും. ഉദ്ഘാടന ചടങ്ങിന് ശേഷം സംഗീത വിരുന്നും അരങ്ങേറും. ചടങ്ങിലേക്ക് നിങ്ങളെ ഓരോരുത്തരെയും സ്വാഗതം ചെയ്യുന്നു.

 

വി. എം. സുബൈദ

ചെയര്‍പേഴ്സണ്‍ മഞ്ചേരി നഗരസഭ

bus bay inauguration
ടൗൺഹാളിലെ ജൈവമാലിന്യങ്ങൾ ഇനി വളമാകും

 മഞ്ചേരി മുനിസിപ്പൽ ടൗൺഹാളിലെ ജൈവമാലിന്യങ്ങൾ ഇനി വളമാക്കി ഉപയോഗിക്കാനാകും. ഇതിനായി കേരള ഖരമാലിന്യ പരിപാലന പദ്ധതിയിൽ (കെ.എസ്.ഡബ്യൂ.എം.പി) ഉൾപ്പെടുത്തി നിർമിച്ച ജൈവമാലിന്യ സംസ്കരണ എയറോബിക് കമ്പോസ്റ്റ് യൂണിറ്റ് നാടിന് സമർപ്പിച്ചു. അഡ്വ.യു.എ. ലത്തീഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. 2.70 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി യാഥാർത്യമാക്കിയത്.

ചടങ്ങിന് ബഹു ചെയര്‍പേഴ്സണ്‍ വി എം സുബൈദ അധ്യക്ഷത വഹിച്ചു സംസാരിച്ചു. വൈസ് ചെയർമാൻ വി. പി ഫിറോസ്, സ്ഥിരം സമിതി അധ്യക്ഷരായ റഹീം പുതുക്കൊള്ളി, എൻ.കെ. ഖൈറുന്നീസ, കൗൺസിലർമാരായ മരുന്നൻ മുഹമ്മദ്‌, ഹുസൈൻ മേച്ചേരി, മുജീബ് റഹ്മാൻ പരേറ്റ, നഗരസഭ സെക്രട്ടറി വൈ. പി. മുഹമ്മദ്‌ അഷ്‌റഫ്‌, ക്ലീൻ സിറ്റി മാനേജർ ജെ.എ. നുജൂം, സീനിയർ പബ്ലിക്ക് ഹെൽത്ത്‌ ഇൻസ്‌പെക്ടർ റഷീദുദ്ധീൻ മുല്ലപ്പള്ളി, പബ്ലിക്ക് ഹെൽത്ത്‌ ഇൻസ്‌പെക്ടർമാരായ റിൽജു മോഹൻ, സി. രതീഷ്, സി. നസ്റുദ്ധീൻ, എൻ. ഷിജി, ശുചിത്വ മിഷൻ യുവ പ്രൊഫഷണൽ പി.എം. സ്നേഹ, കെ.എസ്.ഡബ്യൂ.എം.പി ഡെപ്യൂട്ടി കോകോർഡിനേറ്റർ ഇൻചാർജ് ഡോ. ലതിക, സോഷ്യൽ എക്സ്പേർട്ട് വിനോദ്, കെ.എസ്.ഡബ്യൂ.എം.പി ഉദ്യോഗസ്ഥരായ ബിറ്റോ ആന്‍റണി, മിഥുൻ, എൻജിനീയർ സഹദ് മിർസ, ഡി.ജെ.എസ് പ്രതിനിധികളായ ദിനേശ്, ജംഷി, ഹരിതകർമ്മസേന കോഓർഡിനേറ്റർമാരായ ജംഷീർ ചിറക്കൽ, ടി.ടി. ഹസ്സൻക്കുട്ടി എന്നിവർ സംബന്ധിച്ചു. ഹരിതകർമ്മ സേനാംഗങ്ങൾ, നഗരസഭ ശുചീകരണ വിഭാഗം ജീവനക്കാർ എന്നിവർ പങ്കെടുത്തു.

town hall waste management
ഡയപ്പർ മാലിന്യം ഇനി വലിച്ചെറിയല്ലേ... നഗരസഭ വീട്ടിലെത്തി ശേഖരിക്കും...

ഡയപ്പർ മാലിന്യം ഇനി വലിച്ചെറിയല്ലേ... നഗരസഭ വീട്ടിലെത്തി ശേഖരിക്കും...

നമ്മുടെ വീടുകളിൽ ഉപയോഗിക്കുന്ന ഡയപ്പർ മാലിന്യങ്ങൾ ഇനി സംസ്കരിക്കാൻ പ്രയാസം വേണ്ട. ഇതിനായി നഗരസഭ പുതിയ പദ്ധതി തയ്യാറാക്കി. സർക്കാർ അംഗീകരിച്ച ഏജൻസിയായ ‘ആക്രി’യുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ആപ്പ് രജിസ്റ്റർ ചെയ്യുന്ന എല്ലാ വീടുകളിലും എല്ലാ ബുധനാഴ്ചയും എത്തി മാലിന്യം ശേഖരിക്കും. കിലോക്ക് 50 രൂപ നിരക്കിൽ ഗുണഭോക്താക്കൾ നൽകേണ്ടി വരും.

മാലിന്യം ശേഖരിക്കുന്നതിനുള്ള വാഹനത്തിന്‍റെ ഫ്ലാഗ് ഓഫും രജിസ്ട്രേഷനും മഞ്ചേരി നഗരസഭ ചെയർപേഴ്സൺ  വി.എം. സുബൈദ, നിർവഹിച്ചു. ഇതിലൂടെ സാനിറ്ററി മാലിന്യം പൊതുയിടങ്ങളിലേക്ക് വലിച്ചെറിയുന്നത് തടയാനാകും.

വൈസ് ചെയർമാൻ വി.പി. ഫിറോസ് അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ റഹീം പുതുക്കൊള്ളി, യാഷിക് മേച്ചേരി, എൻ.കെ. ഖൈറുന്നീസ, സി.സക്കീന, എൻ.എം. എൽസി, കൗൺസിലർമാരായ ഹുസൈൻ മേച്ചേരി, അഷ്റഫ് കാക്കേങ്ങൽ, വി.സി.മോഹനൻ, അബ്ദുൽ മജീദ് പുത്തലത്ത്, മുജീബ് റഹ്മാൻ പരേറ്റ, ഷൈമ ആക്കല, ഫാത്തിമ സുഹ്റ, ജസീനാബി അലി, ക്ലീൻ സിറ്റി മാനേജർ ജെ.എ. നുജൂം, നഗരസഭ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ സി.രതീഷ്, എൻ.ഷിജി, എം.സി. ആതിര, ടി.കെ. വിസ്മയ, ശുചിത്വ മിഷൻ യങ് പ്രൊഫഷനൽ പി.എം. സ്നേഹ, കെ.എസ്.ഡബ്യൂ.എം.പി എൻജിനീയർ സഹദ് മിർസ, ആക്രി ബി.ഡി.ഒ സി.എസ്. സിസിൻ എന്നിവർ സംബന്ധിച്ചു.

 

AKRI INAUGURATION
വൈഡനിങ് ചലഞ്ച് പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തുടക്കമായി

 

 മഞ്ചേരി നഗരസഭ വൈഡനിങ് ചലഞ്ച് പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന രണ്ടാം ഘട്ട പ്രവൃത്തിക്ക് തുടക്കം. നഗരത്തിലെ പ്രധാന റോഡുകൾ പൊതുജന പങ്കാളിത്തത്തോടെ വീതികൂട്ടി നവീകരിക്കുന്നതാണ് പദ്ധതി. ആദ്യഘട്ടത്തിൽ കെ.ആർ.എസ് റോഡ് പ്രവൃത്തി ആരംഭിച്ചിരുന്നു. രണ്ടാം ഘട്ടമായി പുഷ്പ ഹോട്ടലിന് സമീപത്ത് കൂടെ കടന്നുപോകുന്ന റോഡാണ് വീതികൂട്ടി നവീകരിക്കുന്നത്. റോഡ് ആരംഭിക്കുന്ന ഭാഗത്ത് ഭൂവുടകൾ സ്ഥലം വിട്ടു നൽകിയിട്ടില്ല. ഇവരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നെങ്കിലും അനുകൂല നടപടി ഉണ്ടായില്ല. തൊട്ടുപിറകിലുള്ള സ്ഥലങ്ങളെല്ലാം ലഭിച്ചിട്ടുണ്ട്. ഇതോടെയാണ് ലഭിച്ച സ്ഥലം ഉപയോഗപ്പെടുത്തി പദ്ധതി ആരംഭിക്കാൻ തീരുമാനിച്ചത്. പ്രവൃത്തിയുടെ ഉദ്ഘാടനം ബഹു. നഗരസഭ ചെയര്‍പേഴ്സണ്‍ വി. എം. സുബൈദ അവര്‍കള്‍ നിർവഹിച്ചു.

സ്ഥിരംസമിതി അധ്യക്ഷരായ സി.സക്കീന, എൻ.കെ. ഖൈറുന്നീസ, യാഷിക് മേച്ചേരി, കൗൺസിലർമാരായ ഷറീന ജവഹർ, ഹുസൈൻ മേച്ചേരി, സി.പി. അബ്ദുൽ കരീം, അബ്ദുൽ മജീദ് പുത്തലത്ത്, നഗരസഭ അസി. എൻജിനീയർ കെ. ബൈജു, ഓവർസിയർ വിനോദ് എന്നിവർ ഒപ്പമുണ്ടായിരുന്നു. സമയബന്ധിതമായി പദ്ധതി പൂർത്തിയാക്കാൻ കരാറുകാരന് നിർദേശം നൽകി.

widening
അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനാചരണം ജില്ലതല ഉദ്ഘാടനം

എക്സൈസ് വകുപ്പിന്‍റെ നേതൃത്വത്തിൽ അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനം ജില്ലാതല പരിപാടി മഞ്ചേരി എച്ച്.എം.വൈ ഹയർസെക്കൻഡറി സ്കൂളിൽ നടന്നു. അഡ്വ.യു.എ. ലത്തീഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ചെയര്‍പേഴ്സണ്‍ അധ്യക്ഷത വഹിച്ചു സംസാരിച്ചു. വിദ്യാർത്ഥികളിൽ വർധിച്ചു വരുന്ന ലഹരി ഉപയോഗം തടയാൻ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്ന് ആവശ്യപ്പെട്ടു. മലപ്പുറം ഡെപ്യൂട്ടി എക്സൈസ് കമീഷനർ സി.ജിജു ജോസ് മുഖ്യാതിഥിയായി. ജില്ല വിമുക്തി മിഷൻ മാനേജർ എ.ആർ. നിഗീഷ് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നഗരസഭ ആരോഗ്യസ്ഥിരംസമിതി ചെയർമാൻ റഹീം പുതുക്കൊള്ളി, പി.ടി.എ പ്രസിഡന്‍റ് സക്കീർ വല്ലാഞ്ചിറ, ബി.പി.സി എം.പി. സുധീർ ബാബു, ജില്ല വിമുക്തി കോഓഡിനേറ്റർ ഗാഥ എം. ദാസ്, കെ.എസ്.ഇ.എസ്.എ ജില്ല പ്രസിഡന്‍റ് ടി.പ്രജോഷ് കുമാർ, സ്കൂൾ പ്രിൻസിപ്പൽ സി.കെ. സാലിഹ്, പ്രധാനാധ്യാപകൻ എം.അൻവർ ഷക്കീൽ, മഞ്ചേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഇ.ജിനീഷ്, നഗരസഭ ക്ലീൻസിറ്റി മാനേജർ ജെ.എ. നുജൂം, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ സി.എ. ഷംസുദ്ധീൻ, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ റെജി തോമസ്, സി.രതീഷ് എന്നിവർ സംസാരിച്ചു. വിമുക്തി കോഓഡിനേറ്റർ ഇ. ജിഷിൽ നായർ വിമുക്തി വിഷയാവതരണം നടത്തി.

തുടർന്ന് ലഹരിക്കെതിരെയുള്ള കലാപരിപാടികൾ, എക്സൈസ് ഗായക സംഘം അവതരിപ്പിക്കുന്ന ഗാനമേള, സ്കൂൾ പാർലമെന്‍റ് എന്നിവ അരങ്ങേറി.

The International Anti-Drug Day
ടൂറിസം

 

മഞ്ചേരി നഗരസഭയുടെ വേട്ടേക്കോടും പയ്യനാട് കുട്ടിപ്പാറയിലും പാർക്ക് നിർമിക്കാൻ നഗരസഭ നൽകിയ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചു. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി വേട്ടേക്കോട് ഹിൽ വ്യൂ പാർക്ക് 1.25 കോടി, കുട്ടിപ്പാറ നെടുകപ്പാറ ക്വാറി ജലസംരക്ഷണം, സൗന്ദര്യവത്കരണം 1.50 കോടി എന്നിങ്ങനെയാണ് അനുവദിച്ചത്.

നഗരസഭയുടെ നിരന്തരമായ ഇടപെടലാണ് ഇത്തരത്തിലുള്ള വലിയ പദ്ധതിക്ക് അംഗീകാരം നേടിയെടുക്കാൻ സാധിച്ചത്. നെടുകപ്പാറയിലെ ക്വാറി നേരത്തെ അമൃത് പദ്ധതിയിൽ തന്നെ ഉൾപ്പെടുത്തി മനോഹരമായ രീതിയിൽ നവീകരിച്ചിരുന്നു. ഇതിന് ചുറ്റുമുള്ള മറ്റു സ്ഥലം കൂടി പ്രയോജനപ്പെടുത്തിയാണ് പദ്ധതി തയ്യാറാക്കുന്നത്.

 

 

 

tourism
ഭിന്നശേഷിക്കാർക്ക് ആവശ്യമായ സഹായ ഉപകരണങ്ങൾ

ഭിന്നശേഷിക്കാർക്ക് ആവശ്യമായ സഹായ ഉപകരണങ്ങൾ കൈമാറി മഞ്ചേരി നഗരസഭ

മഞ്ചേരി നഗരസഭ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാർക്ക് ആവശ്യമായ സഹായ ഉപകരണങ്ങൾ കൈമാറി. ടൗൺഹാളിൽ നടന്ന വിതരണോദ്ഘാടനം നിർവഹിച്ചു. വീൽചെയർ, എയർബെഡ്, കമ്മോഡ് ചെയർ, മോൾഡഡ് ഷൂ, പീഡിയാട്രിക് വീൽചെയർ, സ്റ്റാറ്റിക് സൈക്കിൾ, സെൻസെറി കിറ്റ്, തെറാപ്പി ബോൾ, വോയിസ് റെക്കോർഡർ, വാക്കിങ് സ്റ്റിക് തുടങ്ങിയ 29 ഇനം ഉപകരണങ്ങളാണ് കൈമാറിയത്. ബഹു. നഗരസഭ ചെയര്‍പേഴ്സണ്‍ ശ്രീമതി. വി. എം. സുബൈദ ഉദ്ഘാടനം ചെയ്തു.

വൈസ് ചെയർമാൻ വി.പി. ഫിറോസ് അധ്യക്ഷത വഹിച്ചു. സ്ഥരംസമിതി അധ്യക്ഷരായ എൽസി ടീച്ചർ, റഹീം പുതുക്കൊള്ളി, യാഷിക് മേച്ചേരി, എൻ.കെ. ഖൈറുന്നീസ, കൗൺസിലർമാരായ അഡ്വ.പ്രേമ രാജീവ്, ഫൈസൽ പാലായി, അഷ്റഫ് കാക്കേങ്ങൽ, ചിറക്കൽ രാജൻ, ജസീനാബി അലി, ഷൈമ ആക്കല, മുഹ്മിദ ഷിഹാബ്, ഫാത്തിമ സുഹ്റ, വല്ലാഞ്ചിറ ഫാത്തിമ, ടി.ശ്രീജ, മുജീബ് റഹ്മാൻ വടക്കീടൻ, സലീന ടീച്ചർ, റിയാസ് ബാബു, മുജീബ് റഹ്മാൻ പരേറ്റ, ബേബി കുമാരി, പി.സുനിത, ടി.എം. നാസർ, ഐ.സി.ഡി.എസ് സൂപ്പർവൈസർമാരായ പി.ഗിരിജ, പി.കെ. ഷബീബ എന്നിവർ പങ്കെടുത്തു.

disabled