മഞ്ചേരി നഗരസഭയുടെ പുതിയ ചെയര്‍പേഴ്‌സനായി വല്ലാഞ്ചിറ അബ്ദുല്‍ മജീദ് സത്യപ്രതിജ്ഞ ചെയ്തു. വരണാധികാരി മലപ്പുറം ഡി.ഡി.ഇ എ.എം റഫീഖ് സത്യവാചകം ചൊല്ലിക്കൊടുത്തു. കൗണ്‍സില്‍ യോഗത്തില്‍ നടന്ന ചെയര്‍പേഴ്‌ണ്‍ തെരഞ്ഞെടുപ്പില്‍ 53 അംഗങ്ങളില്‍ 36 അംഗങ്ങള്‍ യുഡിഎഫില്‍ നിന്നുള്ള വല്ലാഞ്ചിറ അബ്ദുല്‍ മജീദിന് വോട്ടു ചെയ്തു. എല്‍.ഡി.എഫ് ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ഥി നിസാറലി എന്ന കുട്ട്യാന് 16 വോട്ടുകളും ലഭിച്ചു. ബി.ജെ.പിയുടെ ഏക പ്രതിനിധി വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നു. യു.ഡി.എഫ് ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് മത്സരിച്ച വല്ലാഞ്ചിറ അബ്ദുല്‍ മജീദിനെ കെ.എം.ഹുസൈന്‍ നിര്‍ദ്ദേശിച്ചു. വി.പി.ഫിറോസ് പിന്താങ്ങി.
ഉച്ചക്ക് ശേഷം നടന്ന വൈസ് ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പില്‍ അഡ്വ.ബീനാ ജോസഫ് തെരഞ്ഞെടുക്കപ്പെട്ടു. 36 വോട്ട് യുഡിഎഫില്‍ നിന്നുള്ള അഡ്വ.ബീനാ ജോസഫിനും 16 വോട്ട് എല്‍.ഡി.എഫിലെ ശ്രീമതി ഫസ് ല ക്കും ലഭിച്ചു. വി.പി.ഫിറോസ് വൈസ് ചെയര്‍പേഴ്സണ്‍ സ്ഥാനാര്‍ത്ഥിയായി അഡ്വ.ബീനാ ജോസഫിനെ നിര്‍ദ്ദേശിച്ചു. കെ.എം.ഹുസൈന്‍ പിന്താങ്ങി. ചെയര്‍പേഴ്‌സണ്‍ വല്ലാഞ്ചിറ അബ്ദുല്‍ മജീദ് അഡ്വ.ബീനാ ജോസഫിന് സത്യവാചകം ചൊല്ലിക്കൊടുത്തു.