മഞ്ചേരി നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കൗൺസിലർമാർ സത്യപ്രതിജ്ഞ ചെയ്തു.
നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കൗൺസിലർമാർ സത്യപ്രതിജ്ഞ ചെയ്തു. ചുള്ളക്കാട് സ്കൂൾ ഗ്രൗണ്ടിലായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. നിലവിലെ കൗൺസിലിലെ മുതിര്‍ന്ന അംഗമായ വി.കെ സുന്ദരൻ (വീമ്പൂർ വാർഡ്) ആദ്യം സത്യപ്രതിജ്ഞ ചെയ്തു. വരണാധികാരി പി.വി. റഫീഖ് സത്യ വാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് വാർഡ് അടിസ്ഥാനത്തിൽ 52 കൗൺസിലർമാർ വേദിയിലെത്തി സത്യ പ്രതിജ്ഞ ചെയ്തു. ഇവർക്ക് മുതിർന്ന അംഗം സത്യവാചകം ചൊല്ലിക്കൊടുത്തു. ചടങ്ങിന് ശേഷം മുതിർന്ന അംഗത്തിൻ്റെ അധ്യക്ഷതയിൽ ആദ്യയോഗം ചേർന്നു.
മുനിസിപ്പൽ സെക്രട്ടറി വൈ.പി. മുഹമ്മദ് അഷ്റഫ്, മുനിസിപ്പൽ എൻജിനീയർ പി. നന്ദകുമാർ, സൂപ്രണ്ടുമാരായ മുരളീധരൻ, കൃഷ്ണൻ മുണ്ടിയൻ തറക്കൽ, ക്ലീൻ സിറ്റി മാനേജർ ജെ.. എ. നുജൂം തുടങ്ങിയവർ നേതൃത്വം നൽകി.