അവാര്‍ഡ്കളും നേട്ടങ്ങളും
ഗുണമേന്മയുടെ തിളക്കത്തിൽ മഞ്ചേരി നഗരസഭക്ക് ഐ എസ് ഒ അംഗീകാരം
സമ്പൂർണ ഗുണമേന്മ സംവിധാനം നടപ്പാക്കിയതിന്റെ അടിസ്ഥാനത്തിൽ മഞ്ചേരി നഗ സഭക്ക് ഐ എസ് ഒ സർട്ടിഫി ക്കേഷൻ. പൊതു ജനങ്ങ ൾക്കുള്ള ഭൗതിക സൗകര്യങ്ങൾ, റെക്കോർഡ് റൂം, ഐ എസ് ഒ ഡോക്യു മെന്റേഷൻ, ഓഫീസ് ശുചിത്വം, വിവിധ മീറ്റിംഗ് മിനിറ്റ്സുകൾ, നഗരസഭ നൽകുന്ന സേവനങ്ങൾ, വിവിധ പ്രവർത്തനങ്ങൾ എന്നിവ പരിഗണിച്ചാണ് സർട്ടിഫിക്കേഷന് ശുപാർശ ചെയ്‌തത്.
എൻ എ ബി സി ബി (നാഷ നൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ സർട്ടിഫിക്കേഷൻ ബോഡീസ്) അംഗീകാരമുള്ള ടാറ്റ ക്വാളിറ്റി സർവീസസാണ് പരിശോധന നടത്തിയത്. കിലയാണ് കൺസൾട്ടൻസി സേവനം ലഭ്യമാക്കിയത്. വിവിധ സേവനങ്ങൾ സമയബന്ധിതമാ യി പൂർത്തിയാക്കി. ഫയലുകൾ സൂക്ഷിക്കുന്നതിനായി മികച്ച രീതിയിൽ റെക്കോഡ് റൂം സജ്ജ മാക്കി. പൊതുജനങ്ങൾക്ക് നഗരസഭയിലെത്തുമ്പോൾ തിരിച്ചറിയുന്നതിനായി ബോർഡുകൾ, ജീവനക്കാരുടെ ഹാജർനില, എല്ലാ നിലകളിലും കുടിവെള്ളം, വിവിധ ഇൻഫർമേഷൻ ബോർഡുകൾ എന്നിവയും ഒരുക്കി. കെട്ടിട ഫയലുകൾ, ലൈസൻസുകൾ, പെൻഷൻ അപേക്ഷ കൾ എന്നിവ അതിവേഗം തീർപ്പാക്കി. ശുപാർശ നൽകിയുള്ള കരട് സർട്ടിഫിക്കറ്റ് ടി ക്യൂ സർട്ടിന് അയച്ചു നൽകി. അംഗീകരിക്കുന്ന മുറക്ക് ഒറിജിനൽ സർട്ടിഫിക്കറ്റ് ഒരാഴ്‌ചക്കുള്ളിൽ ലഭ്യമാവും.

മുൻ മലപ്പുറം ഡി ഡി പി വി പി സുകുമാരൻ, തൃശൂരിലെ പഞ്ചായത്ത് സെക്രട്ടറിയായി രുന്ന പ്രേമാനന്ദൻ പരിശോധ നക്ക് നേതൃത്വം നൽകി. നഗ രസഭാ കൗൺസിൽ ഹാളിൽ നടന്ന എക്സിറ്റ് യോഗം അധ്യ ക്ഷ വി എം സുബൈദ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷരായ യാഷിക് മേച്ചേരി, എൻ എം എൽസി, എൻ കെ ഖൈറുന്നീസ, കൗൺസിലർമാരായ എൻ കെ ഉമർ ഹാജി, ഹുസൈൻ മേച്ചേരി, ടി എം നാസർ, ടി ശ്രീജ, ഫാത്വിമ സുഹ്റ, നഗരസഭാ സെക്രട്ടറി വൈ പി മുഹമ്മദ് അഷ്റഫ്, സൂപ്രണ്ടുമാരായ കൃഷ്ണൻ മുണ്ടിയൻ തറക്കൽ, അസീന ബീഗം, മുരളീധരൻ പുന്നക്കുഴി, ക്ലീൻസിറ്റി മാനേജർ ജെ എ നുജും, നഗരസഭാ എൻജിനീയർ നന്ദകുമാർ, ഐ എസ് ഒ സിനിയർ ജില്ലാ പ്രോഗ്രാം മാനേ ജർ എം താജുദ്ദീൻ, നഗരസഭ ജീവനക്കാർ, കൗൺസിലർമാർ സംസാരിച്ചു.