ടെണ്ടർ / ക്വട്ടേഷൻ നോട്ടീസ്
മഞ്ചേരി നഗരസഭ സെൻട്രൽ ജംഗ്ഷനിലെ അഹമ്മദ് കുരിക്കൾ സ്മാരക ബസ് ബേ കം ഷോപ്പിംഗ് കോപ്ലക്സ് കെട്ടിടത്തിലെയും (10 മുറികൾ) നഗരസഭ ഓഫീസ് കം ഷോപ്പിംഗ് കോപ്ലക്സ് കെട്ടിടത്തിലെയും (6 മുറികൾ) ആകെ 16 മുറികളുടെ ലേലം/ക്വട്ടേഷൻ 24.08.2026 തിങ്കൾ രാവിലെ 11.00 മണിക്ക് കൗൺസിൽ അംഗീകരിച്ച ലേല നിബന്ധനകൾക്കും കേരള മുനിസിപ്പാലിറ്റീസ് ആക്ടിനും അനുബന്ധ നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിധേയമായി നഗരസഭകൗൺസിൽ ഹാളിൽ വെച്ച് പരസ്യമായി ലേലം ചെയ്ത് നൽകുന്നതാണ്.
ആയതിന് ക്വട്ടേഷൻ സമർപ്പിക്കുന്നതിന് ആഗ്രഹിക്കുന്നവർ അതാത് ഇനങ്ങൾക്കുള്ള നിരത്രദ്രവ്യത്തിന് തുല്യമായ തുകക്ക് മഞ്ചേരി നഗരസഭാ സെക്രട്ടറിടെ പേരിൽ മാറാവുന്ന ഡി.ഡി.യോ അല്ലെങ്കിൽ നഗരസഭാ ഓഫീസിൽ തുക അടവാക്കിയതിൻ്റെ രശീതി സഹിതം ഓഫീസിൽ നിന്ന് ലഭിക്കുന്ന നിശ്ചിത മാതൃകയിലുള്ള ഫോറത്തിൽ വാഗ്ദാനം ചെയ്യുന്ന തുക രേഖപ്പെടുത്തി മുദ്രവെച്ച കവറിൽ 24.08.2026 ന് രാവിലെ 10.45 ന് മുൻപായി സമർപ്പിക്കേണ്ടതാണ്.
ലേലത്തിൽ പങ്കെടുക്കുന്നവർ നിരതദ്രവ്യം ലേലം നടത്തുന്ന ഉദ്യോഗസ്ഥനെ ഏൽപ്പിച്ച് ടോക്കൺ വാങ്ങേണ്ടതാണ്. ഓരോ ഇനത്തിനും പ്രത്യേകം ക്വട്ടേഷൻ സമർപ്പിക്കേണ്ടതും, ക്വട്ടേഷൻ സമർപ്പിക്കുന്ന കവറിന് പുറത്ത് ഇന വിവരം രേഖപ്പെടുത്തേണ്ടതുമാണ്. ലേലം/ക്വട്ടേഷനിൽ പങ്കെടുക്കുന്നവർ സർക്കാർ അംഗീകൃത തിരിച്ചറിയൽ രേவ കൂടി സമർപ്പിക്കേണ്ടതാണ്.
ഏതെങ്കിലും കാരണങ്ങളാൽ മാറ്റിവെക്കുന്നതിനുള്ള അധികാരം കൗൺസിലിൽ നിക്ഷിപ്തമായിരിക്കും. ലേലം ദിവസം അവധിയാകുന്ന പക്ഷം തൊട്ടടുത്ത പ്രവൃത്തി ദിവസം ലേലം നടത്തുന്നതാണ്. ലേലം സംബന്ധമായ പൊതു വ്യവസ്ഥകളും, നിബന്ധനകളും, ഓഫീസ് പ്രവൃത്തി സമയങ്ങളിൽ നഗരസഭ റവന്യൂ വിഭാഗത്തിൽ നിന്നും അറിയാവുന്നതാണ്.
-------------------------------------------------------------------------------------------------------------------------------------
മഞ്ചേരി നഗരസഭ ഓഫീസ് കം ഷോപ്പിംഗ് കോപ്ലക്സ് കെട്ടിടത്തിലെ പാർക്കിംഗിലുള്ള ഉപയോഗ ശൂന്യമായ വസ്തുക്കളുടെ ലേലം കൗൺസിൽ നിശ്ചയിച്ച നിബന്ധനകൾക്കും കേരള മുനിസിപ്പാലിറ്റി നിയമങ്ങൾക്കും വിധേയമായി നഗരസഭാ ഓഫീസിൽ വെച്ച് 18/08/2026 ചൊവ്വ രാവിലെ 11 മണിക്ക് പരസ്യമായി ലേലം ചെയ്ത് നൽകുന്നതാണ്. അന്നേ ദിവസം 11 മണിവരെ മുദ്രവെച്ച ക്വട്ടേഷനുകളും സ്വീകരിക്കുന്നതാണ്. ക്വട്ടേഷനോടൊപ്പം പട്ടികയിൽ കാണിച്ച പ്രകാരമുള്ള നിരതദ്രവ്യം നഗരസഭാ സെക്രട്ടറിയുടെ പേരിലുള്ള ഡിമാന്റ് ഡ്രാഫ്റ്റായോ, അല്ലെങ്കിൽ നഗരസഭാ ഓഫീസിൽ തുക അടവാക്കിയതിന്റെ രശീതിയോ ഉള്ളടക്കം ചെയ്യേണ്ടതാണ്.
-------------------------------------------------------------------------------------------------------------------------------------
മഞ്ചേരി നഗരസഭയുടെ ഓഫീസ് ആവശ്യത്തിനായി ഡ്രൈവറടക്കം 7 സീറ്റിംഗ് കപ്പാസിറ്റിയോടു കൂടിയ 2017 ന് ശേഷമുള്ള മഹീന്ദ്ര ബൊലേറോ ജീപ്പ് -1 എണ്ണം ലഭ്യമാക്കുന്നതിന് വാഹന ഉടമകളിൽ നിന്നും പ്രതിമാസം ആവശ്യമായ ഏറ്റവും കുറഞ്ഞ വാടക രേഖപ്പെടുത്തിയ മത്സര സ്വഭാവമുള്ള ക്വട്ടേഷനുകൾ ക്ഷണിക്കുന്നു.
ഇന്ധനം, ഡ്രൈവറുടെ വേതനം, അറ്റകുറ്റപണികൾ തുടങ്ങിയ എല്ലാ ചെലവുകളും ഉൾപ്പടെയുളള പ്രതിമാസ വാടകയാണ് ക്വട്ടേഷനുകളിൽ രേഖപ്പെടുത്തേണ്ടത്. വാഹനത്തിൻറെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ടാക്സ് രശീതി, ഇൻഷൂറൻസ് സർട്ടിഫിക്കറ്റ്, ഡ്രൈവറുടെ ലൈസൻസ് എന്നിവയുടെ കോപ്പികൾ ക്വട്ടേഷനുകളോടൊപ്പം ഉള്ളടക്കം ചെയ്യേണ്ടതാണ്. തിരഞ്ഞെടുക്കുന്ന വാഹനത്തിൻറെ ഉടമകൾക്ക് അറിയിപ്പ് നൽകുന്ന പക്ഷം എഗ്രിമെൻറ് വെച്ച് നിരത്തിൽ ഓടാൻ സജ്ജമായ വിധം ഡ്രൈവർ വാഹനം നഗരസഭാ സെക്രട്ടറി മുമ്പാകെ ഹാജരാക്കേണ്ടതാണ്.
ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തിയതിയും സമയവും 10.06.2026, 1 PM
ക്വട്ടേഷൻ തുറന്നു പരിശോധിക്കുന്ന തിയതിയും സമയവും 10.06.2026, 3 PM
-------------------------------------------------------------------------------------------------------------------------------------
മഞ്ചേരി നഗരസഭയുടെ ഉടമസ്ഥതയിലുള്ള വിവിധ വസ്തുവഹകളിൽ നിന്നും 2026-2027 സാമ്പത്തിക വർഷത്തിൽ (01-06-2026 മുതല്‍ 31-03-2027 വരെ) ഫീസ് പിരിവ് നടത്തുന്നതിന് കൗൺസിൽ നിശ്ചയിച്ച നിബന്ധനകൾക്കും കേരള മുനിസിപ്പാലിറ്റി നിയമങ്ങൾക്കും വിധേയമായി നഗരസഭാ ഓഫീസിൽ വെച്ച് 19/05/2026 ചൊവ്വ രാവിലെ 11 മണിക്ക് പരസ്യമായി പുനർ ലേലം ചെയ്ത് നൽകുന്നതാണ്. അന്നേ ദിവസം 11 മണിവരെ മുദ്രവെച്ച ക്വട്ടേഷനുകളും സ്വീകരിക്കുന്നതാണ്.
ലേല തിയതി: 19/05/2026 ചൊവ്വ രാവിലെ 11 മണി
ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തിയ്യതി : 19/05/2026 തിങ്കൾ രാവിലെ 11 മണി
സ്ഥലം : മഞ്ചേരി നഗരസഭാ ഓഫീസ്
കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
-------------------------------------------------------------------------------------------------------------------------------------
പുനർ ലേലം/ക്വട്ടേഷൻ നോട്ടീസ്
മഞ്ചേരി നഗരസഭയുടെ ഉടമസ്ഥതയിലുള്ള വിവിധ വസ്തുവഹകളിൽ നിന്നും 2026-2027 സാമ്പത്തിക വർഷത്തേക്ക് (01-04-2026 മുതൽ 31-03-2027 വരെ) ഫീസ് പിരിവ് നടത്തുന്നതിന് കൗൺസിൽ നിശ്ചയിച്ച നിബന്ധനകൾക്കും കേരള മുനിസിപ്പാലിറ്റി നിയമങ്ങൾക്കും വിധേയമായി നഗരസഭാ ഓഫീസിൽ വെച്ച് 16/03/2026 തിങ്കൾ രാവിലെ 11 മണിക്ക് പരസ്യമായി പുനർ ലേലം ചെയ്ത് നൽകുന്നതാണ്. അന്നേ ദിവസം 11 മണിവരെ മുദ്രവെച്ച ക്വട്ടേഷനുകളും സ്വീകരിക്കുന്നതാണ്. ക്വട്ടേഷനോടൊപ്പം പട്ടികയിൽ കാണിച്ച പ്രകാരമുള്ള നിരതദ്രവ്യം നഗരസഭാ സെക്രട്ടറിയുടെ പേരിലുള്ള ഡിമാൻ്റ് ഡ്രാഫ്റ്റായോ, അല്ലെങ്കിൽ നഗരസഭാ ഓഫീസിൽ തുക അടവാക്കിയതിന്റെ രശീതിയോ ഉള്ളടക്കം ചെയ്യേണ്ടതാണ്.
ലേല തിയതി: 16/03/2026 തിങ്കൾ രാവിലെ 11 മണി
ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തിയ്യതി : 16/03/2026 തിങ്കൾ രാവിലെ 11 മണി
സ്ഥലം : മഞ്ചേരി നഗരസഭാ ഓഫീസ്
-------------------------------------------------------------------------------------------------------------------------------------
മഞ്ചേരി നഗരസഭയുടെ ഉടമസ്ഥതയിലുള്ള വിവിധ വസ്തുവഹകളിൽ നിന്നും 2026-2027 സാമ്പത്തിക വർഷത്തേക്ക് (01-04-2026 മുതൽ 31-03-2027 വരെ) ഫീസ് പിരിവ് നടത്തുന്നതിന് കൗൺസിൽ നിശ്ചയിച്ച നിബന്ധനകൾക്കും കേരള മുനിസിപ്പാലിറ്റി നിയമങ്ങൾക്കും വിധേയമായി നഗരസഭാ ഓഫീസിൽ വെച്ച് 12/03/2026 വ്യാഴം രാവിലെ 11 മണിക്ക് പരസ്യമായി പുനർ ലേലം ചെയ്ത് നൽകുന്നതാണ്.
അന്നേ ദിവസം 11 മണിവരെ മുദ്രവെച്ച ക്വട്ടേഷനുകളും സ്വീകരിക്കുന്നതാണ്. ക്വട്ടേഷനോടൊപ്പം പട്ടികയിൽ കാണിച്ച പ്രകാരമുള്ള നിരതദ്രവ്യം നഗരസഭാ സെക്രട്ടറിയുടെ പേരിലുള്ള ഡിമാൻ്റ് ഡ്രാഫ്റ്റായോ, അല്ലെങ്കിൽ നഗരസഭാ ഓഫീസിൽ തുക അടവാക്കിയതിന്റെ രശീതിയോ ഉള്ളടക്കം ചെയ്യേണ്ടതാണ്. [download]
--------------------------------------------------------------------------------------------------------------------------------------
ലേലം നോട്ടീസ് (വിന്റോ പരസ്യം)
മഞ്ചേരി നഗരസഭ ഓഫീസ് വാഹനമായ KL 10 AG 8182 മഹീന്ദ്ര & മഹീന്ദ്ര Ltd, 2011 മോഡൽ ജീപ്പ് മോട്ടോർ വാഹന വകുപ്പ് 1,52,500/-രൂപ+ജിഎസ് ടി (ഒരു ലക്ഷത്തി അമ്പത്തി രണ്ടായിരത്തി അഞ്ഞൂറ്) രൂപ മതിപ്പ് വില നിശ്ചയിച്ച് നൽകിയ ബൊലോറ ജീപ്പ് നഗരസഭാ കാര്യാലയത്തിൽ വെച്ച് ലേലം ചെയ്യുന്നതാണ്,
ലേല തിയതി: 13.03.2026
സമയം: 11 മണി,
നിരതദ്രവ്യം : 3813/- രൂപ
ലേലം വാഹനം പരിശോധന സമയം 11.03.2026 ന് ഓഫീസ് സമയം മുതൽ നഗരസഭാ കാര്യാലയത്തിൽ ചുമതലയുള്ള ഓവർസീയറുടെ സാന്നിദ്ധ്യത്തിൽ പരിശോധിക്കാവുന്നതാണ്.
--------------------------------------------------------------------------------------------------------------------------------------
മഞ്ചേരി നഗരസഭയുടെ ഉടമസ്ഥതയിലുള്ള വിവിധ വസ്തുവഹകളിൽ നിന്നും 2026--2027 സാമ്പത്തിക വർഷത്തേക്ക് (01-04-2026 മുതൽ 31-03-2027 വരെ) ഫീസ് പിരിവ് നടത്തുന്നതിന് കൗൺസിൽ നിശ്ചയിച്ച നിബന്ധനകൾക്കും കേരള മുനിസിപ്പാലിറ്റി നിയമങ്ങൾക്കും വിധേയമായി നഗരസഭാ ഓഫീസിൽ വെച്ച് 07/03/2026 ശനി രാവിലെ 11 മണിക്ക് പരസ്യമായി ലേലം ചെയ്ത് നൽകുന്നതാണ്. അന്നേ ദിവസം 11 മണിവരെ മുദ്രവെച്ച ക്വട്ടേഷനുകളും സ്വീകരിക്കുന്നതാണ്. ക്വട്ടേഷനോടൊപ്പം പട്ടികയിൽ കാണിച്ച പ്രകാരമുള്ള നിരതദ്രവ്യം നഗരസഭാ സെക്രട്ടറിയുടെ പേരിലുള്ള ഡിമാന്റ് ഡ്രാഫ്റ്റായോ, അല്ലെങ്കിൽ നഗരസഭാ ഓഫീസിൽ തുക അടവാക്കിയതിന്റെ രശീതിയോ ഉള്ളടക്കം ചെയ്യേണ്ടതാണ്. [DOWNLOAD]
--------------------------------------------------------------------------------------------------------------------------------------
മഞ്ചേരി നഗരസഭയിലെ വിശദ നഗരാസൂത്രണ പദ്ധതികളായ സെൻട്രൽ ഏരിയ, കച്ചേരിപ്പടി ഏരിയ എന്നീ വയുടെ വ്യതിയാനത്തിന് ബഹു സർക്കാറിൻ്റെ അന്തിമാനുമതി നൽകപ്പെട്ട വസ്തുത അറിയിക്കുന്നതിനുള്ള ഫോറം -X വിജ്ഞാപനം, ഫോറം-XI നോട്ടീസ് എന്നിവ പ്രസിദ്ധീകരിക്കുന്നു.
----------------------------------------------------------------------------------------------------------------------------------------
ഞ്ചേരി നഗരസഭ 2025-2026 വാർഷീക പദ്ധതിയിൽ ഉൾപെട്ട പ്രൊജക്റ്റ് നമ്പർ 943/26 നഗരസഭയുടെ കീഴിൽ മംഗലശ്ശേരിയിൽ പ്രവർത്തിക്കുന്ന ബഡ്‌സ് റിഹാബിലിറ്റേഷൻ സെൻ്ററിലേക്ക് ആവശ്യമായ തെറാപ്പി ഉപകരണങ്ങൾ വാങ്ങുന്നതിന് സർക്കാർ അംഗീകൃത ആക്രഡിറ്റഡ് ഏജൻസിയിൽ നിന്നും മത്സര സ്വഭാവമുള്ള കൊട്ടേഷനുകൾ ക്ഷണിച്ചുകൊള്ളുന്നു
ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാനതിയ്യതിയും സമയവും -02/02/2026, at 3.P.M
ക്വട്ടേഷൻതുറക്കുന്ന അവസാനതിയ്യതിയും സമയവും -03/02/2026,at-2.P.M [DOWNLOAD]
---------------------------------------------------------------------------------------------------------------------------------------
മഞ്ചേരി നഗരസഭയുടെ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ ചുവടെ കൊടുത്ത ലിസ്റ്റ് പ്രകാരമുള്ള വിവിധ പ്രൊജക്ടുകൾ നടപ്പാക്കുന്നതിനായി സർക്കാർ അംഗീകൃത അക്രഡിറ്റഡ് ഏജൻസികളായ PMC കളിൽ നിന്നും പ്രവൃത്തി അനുവദിനീയമായ സെൻറേജ് വ്യവസ്ഥയിൽ പൂർത്തീകരിക്കുന്നതിനുള്ള മത്സരാധിഷ്‌ഠിത ബിഡുകൾ ക്ഷണിക്കുന്നു. |അവസാന തിയ്യതി 16.10.2025| [DOWNLOAD]