മഞ്ചേരി നഗരസഭ

വാര്‍ഷിക പദ്ധതി (2026-2027)

വ്യക്തിഗത ആനുകൂല്യങ്ങള്‍

 

 

 

 

BENEFICIARY DETAILS (GOOGLE FORM)

 

WARD WISE REPORT

 

ബഹുമാനപ്പെട്ട കൗൺസിലർ മാരെ , 

ഗൂഗിൾ ഫോം വഴി രേഖപ്പെടുത്തലുകൾ നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ താഴെ ചേർക്കുന്നു.  ഓരോ വാർഡ് കൗൺസിലർമാരുടെയും കൈവശം ലഭ്യമായ അപേക്ഷകളും അപേക്ഷയോടൊപ്പം സമർപ്പിച്ചിട്ടുള്ള അനുബന്ധ രേഖകളും പരിശോധിച്ചും പരിഗണിച്ചും മാത്രമേ ഗുണഭോക്താക്കളുടെ വിവരങ്ങൾ Google Form-ൽ രേഖപ്പെടുത്താവൂ. ഇതിനായി ബന്ധപ്പെട്ട കൗൺസിലറുടെ സാന്നിധ്യത്തിൽ തന്നെ Google Form പൂരിപ്പിക്കേണ്ടതാണ്.


ഇപ്രകാരം നേരിട്ട് വിവരങ്ങൾ രേഖപ്പെടുത്തുന്നതിലൂടെ ഗുണഭോക്താക്കളുടെ വിവരങ്ങൾ കൃത്യതയോടെയും തെറ്റുകൾ പരമാവധി ഒഴിവാക്കിയും രേഖപ്പെടുത്തുന്നതിനും, ഓരോ വാർഡിലെയും ഗുണഭോക്താക്കളുടെ വിവരങ്ങൾ ക്രമബദ്ധമായി തയ്യാറാക്കുന്നതിനും സാധിക്കുന്നതാണ്.


കൂടാതെ, ഓരോ വാർഡിലെയും ഗുണഭോക്തൃ ലിസ്റ്റ് വാർഡ് അടിസ്ഥാനത്തിൽ പ്രത്യേകം പ്രിന്റ് എടുത്ത് നഗരസഭാ ഓഫീസിൽ നിന്നും ബന്ധപ്പെട്ട കൗൺസിലർമാർക്ക് വിതരണം ചെയ്യുന്നതാണ്. ആയത് പരിശോധിച്ച് ആവശ്യമായ തിരുത്തലുകളോ വിവരങ്ങളോ ഉണ്ടെങ്കിൽ സമയബന്ധിതമായി നഗരസഭയെ അറിയിക്കാവുന്നതാണ്.
പ്രത്യേക നിർദ്ദേശം:


Google Form-ന്റെ ലിങ്ക് പൊതു WhatsApp ഗ്രൂപ്പുകളിലേക്കോ മറ്റ് പൊതുമാധ്യമങ്ങളിലേക്കോ ഷെയർ ചെയ്യരുതെന്ന് അഭ്യർത്ഥിക്കുന്നു. അപേക്ഷകളും അനുബന്ധ രേഖകളും പരിശോധിച്ച് ബന്ധപ്പെട്ട കൗൺസിലറുടെ സാന്നിധ്യത്തിൽ മാത്രം Google Form മുഖേന വിവരങ്ങൾ രേഖപ്പെടുത്തേണ്ടതാണ്.
2026-27 വാർഷിക പദ്ധതിയുടെ ഗുണഭോക്തൃ ലിസ്റ്റ് കൃത്യവും കുറ്റമറ്റതുമായ രീതിയിൽ തയ്യാറാക്കുന്നതിന് ബഹുമാനപ്പെട്ട കൗൺസിലർമാരുടെ സഹകരണവും പിന്തുണയും അഭ്യർത്ഥിക്കുന്നു.


അവസാന തിയ്യതി : 2026 സെപ്റ്റംബർ 20