widening

 

 മഞ്ചേരി നഗരസഭ വൈഡനിങ് ചലഞ്ച് പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന രണ്ടാം ഘട്ട പ്രവൃത്തിക്ക് തുടക്കം. നഗരത്തിലെ പ്രധാന റോഡുകൾ പൊതുജന പങ്കാളിത്തത്തോടെ വീതികൂട്ടി നവീകരിക്കുന്നതാണ് പദ്ധതി. ആദ്യഘട്ടത്തിൽ കെ.ആർ.എസ് റോഡ് പ്രവൃത്തി ആരംഭിച്ചിരുന്നു. രണ്ടാം ഘട്ടമായി പുഷ്പ ഹോട്ടലിന് സമീപത്ത് കൂടെ കടന്നുപോകുന്ന റോഡാണ് വീതികൂട്ടി നവീകരിക്കുന്നത്. റോഡ് ആരംഭിക്കുന്ന ഭാഗത്ത് ഭൂവുടകൾ സ്ഥലം വിട്ടു നൽകിയിട്ടില്ല. ഇവരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നെങ്കിലും അനുകൂല നടപടി ഉണ്ടായില്ല. തൊട്ടുപിറകിലുള്ള സ്ഥലങ്ങളെല്ലാം ലഭിച്ചിട്ടുണ്ട്. ഇതോടെയാണ് ലഭിച്ച സ്ഥലം ഉപയോഗപ്പെടുത്തി പദ്ധതി ആരംഭിക്കാൻ തീരുമാനിച്ചത്. പ്രവൃത്തിയുടെ ഉദ്ഘാടനം ബഹു. നഗരസഭ ചെയര്‍പേഴ്സണ്‍ വി. എം. സുബൈദ അവര്‍കള്‍ നിർവഹിച്ചു.

സ്ഥിരംസമിതി അധ്യക്ഷരായ സി.സക്കീന, എൻ.കെ. ഖൈറുന്നീസ, യാഷിക് മേച്ചേരി, കൗൺസിലർമാരായ ഷറീന ജവഹർ, ഹുസൈൻ മേച്ചേരി, സി.പി. അബ്ദുൽ കരീം, അബ്ദുൽ മജീദ് പുത്തലത്ത്, നഗരസഭ അസി. എൻജിനീയർ കെ. ബൈജു, ഓവർസിയർ വിനോദ് എന്നിവർ ഒപ്പമുണ്ടായിരുന്നു. സമയബന്ധിതമായി പദ്ധതി പൂർത്തിയാക്കാൻ കരാറുകാരന് നിർദേശം നൽകി.