എക്സൈസ് വകുപ്പിന്‍റെ നേതൃത്വത്തിൽ അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനം ജില്ലാതല പരിപാടി മഞ്ചേരി എച്ച്.എം.വൈ ഹയർസെക്കൻഡറി സ്കൂളിൽ നടന്നു. അഡ്വ.യു.എ. ലത്തീഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ചെയര്‍പേഴ്സണ്‍ അധ്യക്ഷത വഹിച്ചു സംസാരിച്ചു. വിദ്യാർത്ഥികളിൽ വർധിച്ചു വരുന്ന ലഹരി ഉപയോഗം തടയാൻ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്ന് ആവശ്യപ്പെട്ടു. മലപ്പുറം ഡെപ്യൂട്ടി എക്സൈസ് കമീഷനർ സി.ജിജു ജോസ് മുഖ്യാതിഥിയായി. ജില്ല വിമുക്തി മിഷൻ മാനേജർ എ.ആർ. നിഗീഷ് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നഗരസഭ ആരോഗ്യസ്ഥിരംസമിതി ചെയർമാൻ റഹീം പുതുക്കൊള്ളി, പി.ടി.എ പ്രസിഡന്‍റ് സക്കീർ വല്ലാഞ്ചിറ, ബി.പി.സി എം.പി. സുധീർ ബാബു, ജില്ല വിമുക്തി കോഓഡിനേറ്റർ ഗാഥ എം. ദാസ്, കെ.എസ്.ഇ.എസ്.എ ജില്ല പ്രസിഡന്‍റ് ടി.പ്രജോഷ് കുമാർ, സ്കൂൾ പ്രിൻസിപ്പൽ സി.കെ. സാലിഹ്, പ്രധാനാധ്യാപകൻ എം.അൻവർ ഷക്കീൽ, മഞ്ചേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഇ.ജിനീഷ്, നഗരസഭ ക്ലീൻസിറ്റി മാനേജർ ജെ.എ. നുജൂം, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ സി.എ. ഷംസുദ്ധീൻ, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ റെജി തോമസ്, സി.രതീഷ് എന്നിവർ സംസാരിച്ചു. വിമുക്തി കോഓഡിനേറ്റർ ഇ. ജിഷിൽ നായർ വിമുക്തി വിഷയാവതരണം നടത്തി.
തുടർന്ന് ലഹരിക്കെതിരെയുള്ള കലാപരിപാടികൾ, എക്സൈസ് ഗായക സംഘം അവതരിപ്പിക്കുന്ന ഗാനമേള, സ്കൂൾ പാർലമെന്‍റ് എന്നിവ അരങ്ങേറി.